04:45pm 05 September 2026
NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുക്കളായ യുവാക്കൾ അറസ്റ്റിൽ
10/02/2025  12:19 PM IST
nila
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുക്കളായ യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി വാർഡ് ജ്യോതി ഭവനിൽ നവീൻ (23), ഹൗസിങ് കോളനി വാർഡിൽ വലിയ ചുടുകാടിനു സമീപം അയ്യംപറമ്പിൽ എബി (ജോർജ് വർഗീസ് -23) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. തുടർന്ന് വനിതാ പൊലീസ് പെൺകുട്ടിയോട് കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് പീഡനവിവരം വ്യക്തമായത്. ഫോൺ വഴി സൗഹൃദത്തിലായ നവീൻ പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം പെൺകുട്ടിയുമായി അകന്ന നവീൻ മറ്റൊരു പെൺകുട്ടിയുമായി സൗഹൃദത്തിലായി.

അതേക്കുറിച്ച് അറിയാൻ പെൺകുട്ടി നവീന്റെ ബന്ധുക്കളിലൊരാളോട് കാര്യങ്ങൾ വിളിച്ചു ചോദിച്ചിരുന്നു. പിന്നീട് നവീന്റെ ബന്ധു എബിയുടെ ഫോണിൽനിന്നു പെൺകുട്ടിയെ തിരിച്ചു വിളിക്കുകയായിരുന്നു. തുടർന്നാണ് എബി പെൺകുട്ടിയുമായി അടുപ്പത്തിലായത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ പെൺകുട്ടിയെ ബീച്ചിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.